തിരുവനന്തപുരം : കുട്ടികള്‍കള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഇനി ഇഷ്ടവിഷയം പഠിക്കാം. അതിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തുന്നു. വിദ്യാലയങ്ങള്‍ ഹെെടെക്കായി മാറുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ കൂടുതല്‍ പരിശീലനം നേടേണ്ട അവസ്ഥയുണ്ട്. ആ സാഹചര്യത്തില്‍ അധ്യാപകര്‍ പരിശീലനത്തിനായി പോകുന്ന വേളയില്‍ കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഈ ഒരു പ്രശ്നത്തിന് കൂടി പരിഹാരമാണ് കെറ്റ് നടപ്പിലാക്കുന്ന ഒാണ്‍ലെെന്‍ പഠന സംവിധാനമായ കൂള്‍ (കൈറ്റ്‌സ് ഓപ്പണ്‍ ഓണ്‍ലൈന്‍ ലേണിങ്) .
ലോകത്ത് വ്യാപകമാകുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് ശൈലിയിലാണ് കൂള്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയായിരിക്കും കൂള്‍. അധ്യാപകര്‍ക്ക് അധ്യായന ദിനങ്ങള്‍ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കല്‍റ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും ഈ ഓണ്‍ലൈന്‍ പരിശീലന സംവിധാനം അവസരമൊരുക്കും. പൊതു വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിന്‍റെ ചുവട് വെയ്പാണ് ‘കൂള്‍’ കോഴ്‌സ് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
Post Your Comments