പത്തനംതിട്ട : നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് കൈപ്പറ്റിയ ഉടൻ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. കോടതിയില്ലാത്ത സാഹചര്യത്തിൽ മജിസ്ട്രേറ്റിന്റെ വീട്ടിലേക്കാണ് വിചാരണയ്ക്കായി സുരേന്ദ്രനെ കൊണ്ടുപോയത്.
253 വകുപ്പനുസരിച്ച് പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു ,അന്യായമായി സംഘം ചേർന്നു. പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ചു തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കേസ്.
സബ് ജയിലിലേക്ക് കൊണ്ടുപോകും വഴി ബിജെപി പ്രവർത്തകർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ സുരക്ഷാ മുൻകരുതലുകളും പോലീസ് എടുത്തുകഴിഞ്ഞു. അതേസമയം സുരേന്ദ്രന്റെ അറസ്റ്റിനെതിരെ ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കും. രാവിലെ 10 മണി മുതൽ ഒന്നര മണിക്കൂർ ഹൈവേകളിൽ വാഹനങ്ങൾ തടയുമെന്ന് ബിജെപി വ്യക്തമാക്കി.
Post Your Comments