Latest NewsKerala

കെ .സുരേന്ദ്രനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി; ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ്

പത്തനംതിട്ട : നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പോലീസിന്റെ മർദ്ദനം ഏറ്റുവെന്നും കുടിക്കാൻ വെള്ളം തന്നില്ലെന്നും മരുന്ന് കഴിക്കാൻ അനുവദിച്ചില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞിരുന്നു.

അതേസമയം സുരേന്ദ്രനെ പത്തനംതിട്ട മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും. കോടതിയില്ലാത്ത സാഹചര്യത്തിൽ ജിസ്ട്രേറ്റിന്റെ വീട്ടിലേക്കാണ് വിചാരണയ്ക്കായി സുരേന്ദ്രനെ കൊണ്ടുപോകുന്നത്. 253 വകുപ്പനുസരിച്ച് പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു ,അന്യായമായി സംഘം ചേർന്നു. പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ചു തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കേസ്.

അതേസമയം സുരേന്ദ്രന്റെ അറസ്റ്റിനെതിരെ ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കും. രാവിലെ 10 മണി മുതൽ ഒന്നര മണിക്കൂർ ഹൈവേകളിൽ വാഹനങ്ങൾ തടയുമെന്ന് ബിജെപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button