ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന പപ്പായയ്ക്ക് നിരവധി ഔഷധഗുണങ്ങളാണുള്ളത്. വൈറ്റമിന്‍ സിയും, പൊട്ടാസ്യവും ഫൈബറും എല്ലാം ഇതിലടങ്ങിയിട്ടുണ്ട്. റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ഒസ്റ്റിയോ ആർത്രൈറ്റിസ്, ആസ്മ എന്നിവയ്ക്ക് ഏറെ പ്രയോജനകരമാണ് പപ്പായ. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, സോറിയാസിസ് എന്നിവയ്ക്ക് പച്ച പപ്പായയുടെ ജ്യൂസ് ഉത്തമമാണ്. പുകവലി ശീലമുള്ളവര്‍ പച്ച പപ്പായ കഴിക്കുന്നതു നല്ലതാണ്. കരള്‍ രോഗങ്ങള്‍ അകറ്റാനും പപ്പായ ഉത്തമമാണ്.
തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, സോറിയാസിസ്, ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായ നല്ലതാണ്. ചര്‍മത്തിന്റെ മാര്‍ദവവും മിനുസവും ഭംഗിയും കൂട്ടാനും പപ്പായ സഹായിക്കും. പച്ചപപ്പായ ജ്യൂസില്‍ തേന്‍ ചേര്‍ത്തും കഴിക്കുന്നത് തൊണ്ടരോഗങ്ങളും ടോണ്‍സിലൈറ്റിസും അകറ്റാൻ ഉത്തമമാണ്.
Post Your Comments