Latest NewsInternational

യഥാർത്ഥ ജീവിതത്തിലൊരു ‘ഗജനി’ ; ഓര്‍മ്മകള്‍ സൂക്ഷിക്കാനായി നോട്ട്ബുക്കുമായി ജീവിക്കുന്ന യുവാവ്

പത്ത് നിമിഷം മുന്‍പ് നടന്ന കാര്യങ്ങള്‍ ഒന്നും തന്നെ ചെന്നിന് ഓര്‍മ്മയുണ്ടാകില്ല

ഓർമ്മ നഷ്ടപ്പെട്ട് ജീവിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ഗജനി’. യഥാർത്ഥ ജീവിതത്തിൽ ഇത്തരത്തിൽ ഓര്‍മ്മകള്‍ സൂക്ഷിക്കാനായി നോട്ട്ബുക്കുമായി ജീവിക്കുന്ന ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. തായ്‌വാനിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഒമ്പത് വര്‍ഷം മുന്‍പുണ്ടായ ഒരപകടത്തിലാണ് ചെന്‍ ഹോ൦ഗ് ഷി എന്ന ഇരുപത്താറുകാരന് തന്‍റെ ഓര്‍മ്മ നഷ്ടമാകുന്നത്. പത്ത് നിമിഷം മുന്‍പ് നടന്ന കാര്യങ്ങള്‍ ഒന്നും തന്നെ ചെന്നിന് ഓര്‍മ്മയുണ്ടാകില്ല. അങ്ങനെ തന്റെ ഓർമ്മകൾ കുറിക്കാൻ യുവാവ് നോട്ടുബുക്ക് കൂടെ കരുതുവാൻ തുടങ്ങി.

അറുപത്തഞ്ചുകാരിയായ രണ്ടാനമ്മ വാ൦ഗ് മിയാവോ ക്യോ൦ഗിനൊപ്പമാണ് ചെന്‍ താമസിക്കുന്നത്. ഇന്തോനേഷ്യയിലേക്ക് തിരികെ പോണമെന്നാഗ്രഹമുണ്ടെങ്കിലും ചെന്നിനെ ഒറ്റയ്ക്കാക്കി പോകാനാകില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ധനസഹായത്തെ ആശ്രയിച്ചാണ് ഇരുവരും ജീവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button