Latest NewsKerala

ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച കെ.സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞു: തോമസ് ഐസക്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മന്ത്രി തോമസ് ഐസക്. ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച കെ.സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ് ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞെന്നും കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രന്‍ പ്രതിക്കൂട്ടിലാണെന്നും തോമസ് ഐസക് പറഞ്ഞു.

ഹീനമായ ഈ കൃത്യം സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ടു പോലീസ് നിലത്തിട്ടു ചവിട്ടിയെന്നു പത്രക്കാരോടു കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാന്‍ സാധ്യതയില്ല. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാല്‍ സാധ്യതയില്ല. ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ടു ചവിട്ടിയെന്നു സുരേന്ദ്രന്‍ ആരോപിക്കുമ്പള്‍, തറയില്‍ ഇരുമുടിക്കെട്ടെടുത്തു സുരേന്ദ്രനു നല്‍കുന്നതു പത്തനംതിട്ട എസ്പിയാണെന്നും  മന്ത്രി പറഞ്ഞു.

അയ്യപ്പഭക്തര്‍ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച കെ.സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. എങ്ങനെയും കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ് വ്യക്തമായിക്കഴിഞ്ഞെന്നും ശിക്ഷ യഥാര്‍ഥ വിശ്വാസികള്‍ വിധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button