Latest NewsIndia

ഹോട്ടലുകളിലേയ്ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പട്ടിയിറച്ചി പിടികൂടി

ചെന്നൈ: മാട്ടിറച്ചിയെന്നു പറഞ്ഞ് ഹോട്ടലുകള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പട്ടിയിറച്ചി ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. ജോധ്പുര്‍ എക്‌സ്പ്രസ് ട്രെയിനില്‍നിന്നാണ് പട്ടിയിറച്ചി കണ്ടെത്തിയത്. രാജസ്ഥാനില്‍നിന്ന് ശനിയാഴ്ച രാവിലെ ചെന്നൈ എഗ്‌മോര്‍ സ്‌റ്റേഷനിലെത്തിയ ട്രെയിനിലാണ് രണ്ടു പെട്ടികളിലായി ഏകദേശം 1000 കിലോ പട്ടിയിറച്ചിയാണ് ഉണ്ടായിരുന്നത്. വിവരം ചെന്നൈ കോര്‍പറേഷനിലെ ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചു. ചെറു ബിരിയാണി കടകളിലും തട്ടുകടകളിലും മറ്റും വിതരണം ചെയ്യാനിരുന്നതാണെന്ന് കരുതപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button