ബെല്‍ത്തങ്ങാടി: ആത്മഹത്യയ്ക്ക് ശ്രമിച്ച ഡിഗ്രി വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. ബെല്‍ത്തങ്ങാടി ഹുന്സെക്കട്ടെയിലെ കാവ്യശ്രീ (18) ആണ് മരിച്ചത്. പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പുഞ്ചല്‍ക്കട്ടെ കോളജിലെ രണ്ടാം വര്‍ഷ ബി കോം ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കാവ്യശ്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച രാവിലെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.
Post Your Comments