ലക്ഷങ്ങള്‍ വിലവരുന്ന ലഹരി ഗുളികയുമായി ബംഗാള്‍ സ്വദേശി പിടിയില്‍

വാളയാര്‍ :  ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നുമായി ബംഗാളി സ്വദേശി വാളയാര്‍ എക്സൈസിന്‍റെ പിടിയില്‍. ബംഗാൾ മൽഡ ജില്ല സ്വദേശി ഉമേഷ് ഥാപ്പയാണു(26) ചെക്പോസ്റ്റിൽ അറസ്റ്റിലായത്. 164 ലഹരി ഗുളികകളാണ് ഇയാളിൽ നിന്നു പിടിച്ചെടുത്തത്. കേരളത്തിലെ സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിനായി കൊച്ചിയില്‍ എത്തിച്ച് നല്‍കാന്‍ തനിക്ക് ലഭിച്ച നിര്‍ദ്ദേശമനുസരിച്ചാണ് ലഹരി മരുന്നുകള്‍ കടത്തികൊണ്ട് വന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

വിദേശത്ത് നിന്ന് കൊണ്ട് വന്ന മരുന്നുകള്‍ കൊയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച് കെഎസ് ആര്‍ടിസി ബസില്‍ കടത്തുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ഉത്തേജക മരുന്നായും വേദന സംഹാരിയായും ഉപയോഗിക്കുന്ന ട്രമഡോൾ അടങ്ങിയ സ്പാസ്മോ പ്രോക്സി വോൺ പ്ലസ് എന്ന ഗുളികയാണ് പിടികൂടിയത്.

Share
Leave a Comment