തിരുവനന്തപുരം: സ്വന്തം പാർട്ടിയിലുള്ളവർ തന്നെ ബി.ജെ.പിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ . ശബരിമല വിഷയത്തില്‍ നിലപാടുകള്‍ തുറന്നു പറയുന്നതിന്റെ പേരിലാണ് തന്നോട് ഈ സമീപനം വെച്ചുപുലർത്തുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കി.
യുവതികളെ തടയുമെന്ന് പറഞ്ഞതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നപ്പോഴായിരുന്നു സുധാകരന്റെ വികാരപ്രകടനം. വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. വിധി നടപ്പാക്കുന്നതിനെതിരെയാണ് നിലപാടെടുത്തിട്ടുള്ളതും. അതിനനുസരിച്ചാണ് കാര്യങ്ങള്‍ പറയുന്നത്. കാര്യങ്ങൾ തുറന്നു പറയുന്നതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ തനിക്കെതിരെ ഉണ്ടാകുന്നതെന്ന് സുധാകരന്‍ പറഞ്ഞു.
Post Your Comments