Latest NewsKerala

ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച്‌ ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും ജ​ന​ങ്ങ​ളെ ബ​ന്ദി​ക​ളാ​ക്കി​ ; ചെ​ന്നി​ത്ത​ല

തിരുവനന്തപുരം : അർദ്ധരാത്രിയിൽ ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച്‌ ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും ജ​ന​ങ്ങ​ളെ ബ​ന്ദി​ക​ളാ​ക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അ​യ്യ​പ്പ ഭ​ക്ത​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വരെ പെരുവഴിയിലാക്കിയ ഹർത്താൽകൊണ്ട് പൊറുക്കാനാകാത്ത തെറ്റാണ് ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും ചെയ്തിരിക്കുന്നതെന്നും ചെ​ന്നി​ത്ത​ല തുറന്നടിച്ചു.

സംസ്ഥാനത്തുണ്ടാകുന്ന ഹർത്താലുകളിൽനിന്ന് സാധാരണ അയ്യപ്പ ഭക്തരെ ഒഴിവാക്കാറുണ്ട്. എന്നാൽ ബിജെപി അതിനും തയ്യാറായില്ല. രാ​ത്രിയിൽ ജ​ന​ങ്ങ​ള്‍ ഉ​റ​ങ്ങി കിടക്കുമ്പോഴാണ് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ സംഭവം ജനങ്ങൾ ഒരിക്കലും പൊ​റു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്ത്രീ പ്രവേശന വിഷയത്തിൽ ആ​ര്‍​എ​സ്‌എ​സ് മുതലെടുപ്പ് നടത്തുകയാണെന്നും ചി​ത്തി​ര ആ​ട്ട വി​ശേ​ഷ​ത്തി​ന് ശ​ബ​രി​മ​ല ന​ട തു​റ​ന്ന​പ്പോ​ള്‍ സ​ന്നി​ധാ​നം ആ​ര്‍​എ​സ്‌എ​സ് കൈ​യ​ട​ക്കി​യി​ക്കു​ക​യാ​യി​രു​ന്നെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button