ചെന്നൈ : ഗജ ചുഴലിക്കാറ്റിന്റെ ആധിക്യത്താല്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ലഭിച്ച പൊതികളില്‍ നടന് രജനീകാന്തിന്റെ ചിത്രം പതിപ്പിച്ച് പ്രവര്‍ത്തകര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതായി വിമര്‍ശനം കടുക്കുകയാണ്. തമിഴ്നാട്ടില്‍ രജനി നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് മക്കള്‍ മണ്ഡ്രം. ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് നല്കിയ പൊതിയില്‍ രജനിയുടെ സ്റ്റിക്കര്‍ പതിച്ച് നല്‍കിയതായി സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ നടന് രജനീകാന്ത് ഈ വിമര്‍ശനങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ച് അവിടുത്തെ മാധ്യമങ്ങള്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. രജനിയുടെ ആരാധകരായിരിക്കാം ആ പ്രവൃത്തി ചെയ്തതെന്നും അദ്ദേഹം ഈ കാര്യം അറിഞ്ഞു കൂടി ഉണ്ടായിരിക്കാന്‍ സാധ്യതയില്ലെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Shameful ! Rajinikanth's Makkal Mandram accused of seeking publicity during cyclone relief work, distributes food packets with Rajini stamp. Reports @IndiaToday 's Lokpriya pic.twitter.com/rzk7GlQqWF
— ASHUTOSH MISHRA (@JournoAshutosh) November 17, 2018
Post Your Comments