ശബരിമല: മണ്ഡല കാലത്തിനായി നട തുറന്ന ശബരിമലയില്‍ നിന്നും പൊലീസ് നിയന്ത്രണത്തെ തുടര്‍ന്ന് രാത്രി മലയിറങ്ങേണ്ടി വന്നത് അയ്യായിരത്തോളം പേര്‍ക്ക്. വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് തങ്ങുവാനായി വിരിവെക്കാന്‍ ശ്രമിച്ച അയ്യപ്പ ഭക്തരെയെല്ലാം പൊലീസ് സന്നിധാനത്ത് നിന്നും തിരിച്ചിറക്കി.ഇതിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും വന്ന ഭക്തർക്കുള്ളത്. അവരതു പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്തവരെ സന്നിധാനത്ത് രാത്രി തങ്ങാന്‍ പൊലീസ് അനുവദിച്ചു. ബോധപൂര്‍വം സന്നിധാനത്ത് തങ്ങാന്‍ ശ്രമിച്ചവരും, നിയന്ത്രണം അറിയാതെ എത്തിയവരേയും പൊലീസ് തിരിച്ചയച്ചു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് മുന്‍ കരുതല്‍ എന്ന നിലയിലാണ് രാത്രി സന്നിധാനത്തേക്ക് ആരെയും കടത്തി വിടാത്തത്.പൊലീസ് നിയന്ത്രണത്തെ തുടര്‍ന്ന് രാത്രി തിരിച്ചിറങ്ങേണ്ടി വന്നവര്‍ ബസ് കിട്ടാതെ ബുദ്ധിമുട്ടി.
പ്രായമായ സ്ത്രീകളേയും കുട്ടികളേയും പോലും സന്നിധാനത്ത് വിശ്രമിക്കാന്‍ പോലും അനുവദിച്ചില്ല. ആറു കിലോമീറ്റര്‍ നീളുന്ന കഠിനമായ മലകയറ്റത്തിന് ശേഷമാണ് ഭക്തര്‍ സന്നിധാനത്ത് എത്തുന്നത്. അതിന് ശേഷം പതിനെട്ടാംപടി കയറാന്‍ വലിയ ക്യൂവും ഉണ്ടാകും. അതുകൊണ്ട് തന്നെ ദര്‍ശനം കഴിയുമ്പോള്‍ പ്രായമായവരും കുട്ടികളും ക്ഷീണിക്കുന്നത് പതിവാണ്. ഇതിന് വേണ്ടിയാണ് വിരിവച്ച് ഭക്തര്‍ സന്നിധാനത്ത് വിശ്രമിക്കുന്നത്. ഇതിനാണ് യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ഭക്തര്‍ വലഞ്ഞു.
ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ ഇരുമുടി കെട്ടുമായി മരക്കൂട്ടത്ത് നിന്ന് അറസ്റ്റ് ചെയ്തു. പട്ടികമോര്‍ച്ചാ നേതാവ് പി സുധീറിനെ സന്നിധാനത്ത് വച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇരുവരും പ്രകോപനമുണ്ടാക്കാതെയാണ് അറസ്റ്റ്. ബിജെപി-ഹിന്ദു സംഘടനാ നേതാക്കളും സന്നിധാനത്ത് എത്താതിരിക്കാനാണ് ഇത്തരത്തില്‍ അറസ്റ്റ്. അതുകൊണ്ട് തന്നെ സന്നിധാനത്ത് ഭക്തരുടെ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാന്‍ ആളുണ്ടാകില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.
Post Your Comments