കാസര്‍കോട്: പൊലീസുകാരന്‍ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. കാസര്‍കോട് കാറഡുക്ക ശാന്തി നഗറിലെ മാധവന്‍ നായര്‍ (65) ആണ് മരിച്ചത്. സംഭവുമായി ബന്ധപെട്ടു കൊല്ലപ്പെട്ട മാധവന്‍ നായരുടെ ഭാര്യ സഹോദരിയുടെ മകനും പൊലീസ് കോണ്‍സ്റ്റബിളുമായ ശ്യാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നു ഇയാൾ പൊലീസിന് മൊഴി നല്‍കി
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മാധവന്‍ നായരുടെ വീട്ടിലെത്തിയ ശ്യാം യാതൊരു പ്രോകപനവുമില്ലാതെ കഠാരയെടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തേറ്റ മാധവന്‍ നായരെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊട്ടടുത്ത സ്ഥലത്ത് നിന്നും പ്രതിയെ നാട്ടുകാര്‍ പിടി കൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു .
Post Your Comments