കോഴിക്കോട്: രണ്ടാമൂഴം തിരക്കഥ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചിരുന്നു . ഇതിനെത്തുടര്‍ന്ന് സംവിധായകനായ ശ്രീകുമാര്‍ മോനോന്‍ പ്രശ്നം പരിഹരിക്കുന്നതിന് മദ്ധ്യസ്ഥനെ നിയമിക്കുന്നതിനായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി നിരീക്ഷിച്ചത് മദ്ധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യം നിലനില്‍ക്കുന്നില്ലെന്നും കേസ് അതേപടി തന്നെ മുന്നോട്ട് നീങ്ങുമെന്നുമാണ്. കോഴിക്കോട് അഡിഷണല്‍ മുന്‍സിഫ് കോടതിയുടെതാണ് നിരീക്ഷണം. കേസ് അടുത്ത മാസം ഏഴാം തിയതിയാണ് പരിഗണിക്കാനിരിക്കുന്നത്.
സിനിമക്കായുളള ഒരുക്കങ്ങള്‍ നടന്ന് വരികയാണെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുന്നതിനായി മദ്ധ്യസ്ഥനെ വെക്കണമെന്നായിരുന്നു ശ്രീകുമാര്‍ മോനോന്‍ അറിയിച്ചത്. എന്നാല്‍ ഇതിനെതിരെയാണ് കോടതി തീരമാനമെടുത്തത്. പ്രവാസി വ്യവസായി ബി.ആര്. ഷെട്ടി നിര്‍മിക്കുന്ന രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനെയാണു നായകനായി നിശ്ചയിച്ചിരുന്നത് . കരാര്‍ വ്യവസ്ഥയനുസരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും എം.ടി തിരക്കഥ തയാറാക്കിയിരുന്നു. തിരക്കഥ തയ്യാറാക്കി നല്‍കി 4 വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ യാതൊരു വിധ ഒരുക്കവും നടന്നില്ല എന്ന് കണ്ടതിനെ തുടര്‍ന്നാണ് എംടി തിരക്കഥക്കായി കോടതിയെ സമീപിച്ചത്.
Post Your Comments