Latest NewsSaudi ArabiaGulf

കുട്ടിയെ വിട്ടുകിട്ടുന്നതില്‍ ചൊല്ലി തര്‍ക്കം മൂത്തു : മുന്‍ഭാര്യയുടെ വാട്ട് സാപ്പിലേക്ക് 600ലധികം അസഭ്യവര്‍ഷ സന്ദേശം : ഭര്‍ത്താവിന് കിട്ടിയത് 40 ചാട്ടയടി

യു. എ. ഇ  :  വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം ഭാര്യയുടെ ശിക്ഷണത്തില്‍ വളരുന്ന മൂന്ന് കുട്ടികളെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി ഭര്‍ത്താവ് മുന്‍ഭാര്യയുടെ വാട്ട്സാപ്പിലേക്ക് ചൊരിഞ്ഞത് 600 ലധികം വൃത്തിഹീനമായ വാക്കുകള്‍ നിറഞ്ഞ വാട്ട്സാപ്പ് സന്ദേശങ്ങള്‍. യാതൊരു നിയന്ത്രണവുമില്ലാതെ തന്‍റെ വാട്ട്സാപ്പിലേക്ക് പ്രവഹിച്ച് കൊണ്ടിരുന്ന ചീത്ത സന്ദേശങ്ങളില്‍ ഗതികെട്ട് മുന്‍ഭാര്യ കോടതിയെ സമീപിച്ചു.

ഇതോടെ ഭര്‍ത്താവിന് കോടതി ശിക്ഷവിധിച്ചത് 40 ചാട്ടയടിയാണ്. ഭര്‍ത്താവിന് ചാട്ടയടി നല്‍കുന്ന സമയത്ത് ഭാര്യക്ക് അത് തല്‍സമയം കാണുന്നതിനുളള സൗകര്യവും കോടതി ഒരുക്കിയിട്ടുണ്ട്. കിങ്ടം സെെബര്‍ ക്രെെം ലോ അനുസരിച്ച് വാട്ട് സാപ്പിലൂടെ അസഭ്യം വിളിക്കുന്നത് നിയമപരമായി ശിക്ഷാര്‍ഹമാണ്.സൗദി അറേബ്യയിലെ നിയമം അനുസരിച്ചും വാട്ട്സാപ്പിലൂടെ അസഭ്യം ചൊരിയുന്നത് നിയമ പ്രകാരം ശിക്ഷ അര്‍ഹിക്കുന്ന പ്രവര്‍ത്തിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button