Latest NewsIndia

സിനിമകളില്‍ സ്ത്രീകള്‍ക്കെതിരായ മനോഭാവം തിരുത്തണം  :  സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍

സിനിമകളില്‍ സ്ത്രീകളെ വെറും വസ്തുക്കളായി ചിത്രീകരിക്കുകയാണെന്നും ലെെംഗീക ഉപകരണങ്ങളായി ചിത്രീകരിക്കപ്പെടേണ്ടവരല്ല അവരെന്നും പ്രസൂന്‍ ജോഷി. പ്രശസ്ത ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനുമാണ് ഇദ്ദേഹം.

സ്ത്രീകളെ ഒാരോരുത്തരും പരാജയപ്പെടുത്തുകയാണെന്നും സിനിമയില്‍ നിന്ന് മാറി സമൂഹികമായി നോക്കിയാലും അവരെ നമ്മള്‍ വീട്ടമ്മമാരെന്നും ജോലിയില്ലാത്തവര്‍ എന്നൊക്കെ വിളിച്ച് പരാജയപ്പെടുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതൊക്കെ പുരുഷമേധാവിത്വത്തിന്‍റെ സൂചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button