KeralaLatest News

കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു; ഡിപ്പോകള്‍ക്ക് കണ്‍ട്രോള്‍ റൂമിന്റെ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: കെ പി ശശികലയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഉണ്ടായ ഹര്‍ത്താലിൽ സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. ആക്രമണം ഉണ്ടാകുമെന്ന സാധ്യത കണക്കിലെടുത്താണ് കെഎസ്ആര്‍ടിസി യുടെ ഈ തീരുമാനം.എന്നാല്‍ പൊലീസ് സംരക്ഷണത്തില്‍ മാത്രം സര്‍വീസ് മതിയെന്ന് ഡിപ്പോകള്‍ക്ക് കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

മെഡിക്കൽ കോളേജിലേക്കുള്ള രോഗികളരെ കൊണ്ടുപോകാനായി പോലീസിന്റെ ബസാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. നിലയ്ക്കൽ- പമ്പ, പത്തനംതിട്ട – ചെങ്ങന്നൂർ സർവീസ് പോലീസ് സംരക്ഷണത്തിൽ നടക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി എം ഡി ടോമിൻ തച്ചങ്കരി വ്യക്തമാക്കി. സംസ്ഥാനത്തെ മറ്റുള്ള ബസുകൾക്ക് നേരെ കല്ലേറ് വ്യപകമായി നടക്കുന്നതിനാൽ അവയൊന്നും ഇപ്പോൾ സർവീസ് നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ബസ് ജീവനക്കാർക്കും യാത്രക്കാർക്കും നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വൈകിയാണെങ്കിലും പോലീസ് സംരക്ഷണത്തിൽ മാത്രമേ സർവീസ് നടത്തുകയുള്ളുവെന്നും ആക്രമണത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്താൻ കെഎസ്ആര്‍ടിസിക്ക് ഇപ്പോൾ കഴിയില്ലെന്നും അതുകൊണ്ട് കഴിവതും സൂക്ഷിച്ച് മാത്രമേ സർവീസ് നടത്തുകയുള്ളുവെന്നും തച്ചങ്കരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button