തിരുവനന്തപുരം: ശബരിമല ദര്‍ശത്തിന് ഇരുമുടി കെട്ടുമായി മല ചവിട്ടിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഉള്ള ഹിന്ദു നേതാക്കളെ മുഴുവന്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത് ഇരുമുടി കെട്ടുമായാണ്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് അയ്യപ്പഭക്തരുടെ പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വനല്‍കുന്ന കര്‍മ്മസമിതി നേതാക്കളെ തെരഞ്ഞ്പിടിച്ച് അറസ്റ്റുചെയ്യുകയാണ് പോലിസ് ചെയ്യുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാമിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. പമ്പയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കരുതല്‍ നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്നാണ് പോലിസിന്റെ വിശദീകരണം.
അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാത്രിയിലാണ് പമ്പയില്‍ നിന്ന് ശശികല ടീച്ചര്‍ മല ചവിട്ടിയത്. ഹരിവരാസനം പാടി നട അടയ്ക്കുന്നത് തൊഴാനായിരുന്നു യാത്ര. എന്നാല്‍ പെട്ടെന്ന് പൊലീസ് നിലപാട് മാറ്റി. മരക്കൂട്ടത്ത് എത്തിയ ശശികല ടീച്ചറോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു. ഇനി ആരേയും സന്നിധാനത്തേക്ക് വിടില്ലെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ ശശികല ടീച്ചര്‍ ഉപവാസ സമരം പ്രഖ്യാപിച്ചു. ഇതിന് ശേഷം ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
എങ്ങോട്ടാണ് മാറ്റിയതെന്ന് പോലും വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹിന്ദു സംഘടനകള്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.ഈ സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പുലര്‍ച്ചെ പ്രഖ്യാപിച്ച ഹര്‍ത്താലിനോട് കേരളവും അനുകൂലമായാണ് പ്രതികരിക്കുന്നത്. ശബരിമലയില്‍ പൊലീസിന് യൂണിഫോം നിര്‍ബന്ധമാക്കിയതും രാത്രി കട അടയ്ക്കുന്നതുമെല്ലാം ഭക്തരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. സന്നിധാനത്ത് ഇതുവരെ പൊലീസ് കാട്ടത്ത നിയന്ത്രണമാണ് ഇപ്പോഴുള്ളത്.
രാത്രിയില്‍ സന്നിധാനത്ത് നിന്ന് ഭക്തരെ ഒഴിപ്പിക്കാനും ശ്രമിച്ചു. അങ്ങനെ വലിയ ഇടപെടലാണ് പൊലീസ് നടത്തുന്നത്.യുവതീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ സന്നിധാനത്ത് എത്താതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുന്നതെന്നാണ് സൂചന. രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവരേയും കസ്റ്റഡിയില്‍ എടുക്കാന്‍ സാധ്യതയുണ്ട്.
സന്നിധാനത്ത് മാധ്യമങ്ങള്‍ക്കും വലിയ നിയന്ത്രണങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് രാജാണ് ശബരിമലയില്‍ നടക്കുന്നത്.. ഭക്തര്‍ക്ക് ഒരുനേരത്തെ ആഹാരത്തിനുപോലും വിലക്ക്. അയ്യപ്പന്റെ ഇഷ്ടവഴിപാടായ നെയ്യഭിഷേകത്തിനും കടുത്ത നിയന്ത്രണം. പരസ്പരവും ഭക്തരേയും ‘അയ്യപ്പ’നെന്നും ‘സ്വാമി’യെന്നും വിളിക്കരുതെന്നും പൊലീസിന് നിര്‍ദ്ദേശം.
രാത്രി 9.50ന് ഹരിവരാസനം പാടി നടയടച്ചാല്‍ ഭക്തര്‍ സന്നിധാനം വിട്ടുപോകണം എന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം. വിരിവച്ച് കിടക്കുന്നതിനും നിരോധനമുണ്ട്. രാത്രി സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാതെ വന്നതോടെ ഭക്ത്യാദരപൂര്‍വം നെയ്ത്തേങ്ങനിറച്ച് എത്തുന്ന ഭക്തരെ രാവിലെ മാത്രം നടക്കുന്ന നെയ്യഭിഷേകത്തില്‍നിന്ന് വിലക്കുകയാണ്. ഇരുമുടിക്കെട്ടില്‍ സ്ഫോടക വസ്തുക്കളുമായി തീവ്രവാദികള്‍ കടന്നുവരാനുള്ള സാധ്യതയുണ്ടെന്ന സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ മറവില്‍ സന്നിധാനത്ത് യുദ്ധ സമാന ക്രമീകരണമാണുള്ളത്.
സന്നിധാനത്തും നടപ്പന്തിലിലുമെല്ലാം തോക്കുധാരികളായ കമാന്‍ഡോകള്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരാണ് ഭരണം നടത്തുന്നത്. മുൻപെൻങ്ങുമില്ലാത്ത വിധം ലാത്തിയും ഷീല്‍ഡും ഹെല്‍മറ്റുമായാണ് പൊലീസ് സന്നിധാനത്ത് എത്തിയത്. വൈകിട്ട് അഞ്ചിന് നട തുറന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണ് അയ്യപ്പന്മാരെ പതിനെട്ടാം പടിയിലേക്ക് കടത്തി വിട്ടത്. പമ്ബയിലെ പരിശോധന കഴിഞ്ഞ് മലകയറിയെത്തുന്ന ഭക്തരെ മരക്കൂട്ടത്തും നടപ്പന്തലിലും സോപാനത്തേക്കുള്ള ക്യൂവിലുമെല്ലാം തടഞ്ഞ് പരിശോധിച്ചു. കുട്ടികളുമായി മണിക്കുറുകള്‍ ക്യൂ നിന്ന് എത്തുന്നവരെ വീണ്ടും പലയിടങ്ങളിലും തടഞ്ഞ് നിയന്ത്രിച്ചാണ് നടപ്പന്തലിലേക്ക് എത്തിക്കുന്നത്.
പതിനെട്ടാംപടിക്ക് താഴെ വാവര് നടയ്ക്ക് മുന്‍വശം അടക്കം ഭക്തരെ ഇരിക്കാന്‍ അനുവദിക്കുന്നില്ല. ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ ഇരുന്ന് ഇരുമുടി കെട്ടഴിച്ച് നെയ്ത്തേങ്ങപൊട്ടിക്കുന്നത് ഈ ഭാഗത്തായിരുന്നു. ബാരിക്കേഡുകള്‍ വച്ച് തടഞ്ഞതോടെ ചെളിക്കുണ്ടിലിരുന്ന് കെട്ട് അഴിക്കേണ്ട ദുരവസ്ഥയാണ്. കുട്ടികളുൾപ്പെടെയുള്ള സംഘത്തിന് വളരെയേറെ ബുദ്ധിമുട്ടാണ് ഇത്തരം നിയന്ത്രണങ്ങൾ മൂലം ഉണ്ടാവുന്നത്.
Post Your Comments