കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിദ്ധിഖിനെതിരെ രൂക്ഷവിമർശനവുമായി ജഗദീഷ്. അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് തിരിച്ചു വരണമെങ്കില്‍ മാപ്പ് എഴുതി നല്‍കണമെന്ന സിദ്ധിഖിന്റെ നിലപാടിനെയാണ് ജഗദീഷ് വിമർശിച്ചത്.
സംഘടനയില്‍ നിന്ന് രാജിവെച്ചു പുറത്തു പോയ നടിമാരെ തിരിച്ചെടുക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന സമീപനമാണ്. അദ്ദേഹം അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അത് അദ്ദേഹം തന്നെ എന്നോട് പറഞ്ഞതാണ്. എന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം. ആക്രമണത്തിന് ഇരയായ നടിയെ കൊണ്ടല്ല മാപ്പ് പറയിക്കേണ്ടതെന്നും നമ്മളാണ് തിരിച്ച് അവരോട് മാപ്പ് പറയേണ്ടതെന്നും ജഗദീഷ് വ്യക്തമാക്കി.
Post Your Comments