Latest NewsKerala

ഹര്‍ത്താലിനെതിരെ ഹൈക്കോടതി ജഡ്ജി

ഇടുക്കി• ഹർത്താൽ ദിനത്തിൽ കാറ്റുപോലും ചലിക്കാത്ത ബുദ്ധിശൂന്യമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന വിമര്‍ശനവുമായി ഹൈക്കോടതി ജഡ്ജി ദാമാ ശേഷാദ്രി നായിഡു.കൃത്യമായ വിവരം ലഭ്യമല്ലെങ്കിൽപോലും ഹർത്താലെന്നു കേട്ടാൽ കേരളത്തിലെ തെരുവുകൾ ശൂന്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി കട്ടപ്പനയിൽ അഡീഷനൽ കോർട്ട് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഹർത്താലിന്റെ പേരിൽ ജനങ്ങളെ തടയുന്നതിനാൽ ഒട്ടേറെപ്പേരാണ് ബുദ്ധിമുട്ടുന്നത്. ഭരണകൂടങ്ങൾ നിശ്ചയിക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ ഒത്തുകൂടി പ്രതിഷേധം അറിയിക്കുന്ന അമേരിക്കയിലെയും മറ്റും രീതി അനുകരണീയമാണ്. അവിടങ്ങളിൽ ആരെയും തടയുന്നില്ലെന്നും ശേഷാദ്രി നായിഡു ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button