ഐസ്വാള്‍: വികസന പ്രവര്‍ത്തനങ്ങള്‍ പ്രാവാര്ത്തികമാക്കുന്നതില് കോണ്‍ഗ്രസിന് ശോഭിക്കാന്‍ സാധിക്കുന്നില്ലെന്നും ആ കാര്യത്തില്‍ അവര്‍ കടുത്ത പരാജയമാണെന്നും ആഭ്യന്തരമന്ത്രി. മിസോറാമില്‍ പത്ത് വര്‍ഷമായി ഭരിച്ചിട്ടും യാതൊരു വിധത്തിലുളള മേന്മ ഉണര്‍ത്തുന്ന വികസന ലക്ഷ്യങ്ങളും കോണ്‍ഗ്രസിന് നേടാനും ജനങ്ങള്‍ക്ക് പ്രയോജനപ്രദമാക്കുന്നതിനും സാധിച്ചില്ലെന്ന് രാജ്നാഥ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ലാല്‍ തന്ഹാവ്ലയുടെ ഭരണത്തില്‍ ഒരു വിജയവും ഇല്ലെന്നും നാടിനെ മാറ്റുന്നതില്‍ മുഖ്യമന്ത്രിയുടെ 10 വര്‍ഷത്തെ ഭരണം ഒരുവിധത്തിലുളള പങ്കും വഹിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി മോദി നേതൃത്വം നല്കുന്ന ബി.ജെ. പി മിസോറാമിനായി പ്രത്യേക പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി തുറന്ന് കാട്ടുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Post Your Comments