ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും എംഎല്‍മാരും മര്‍ദ്ധിച്ചെന്ന ആരോപണം ഉന്നയിച്ച ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ സ്ഥലം മാറ്റി. ടെലിക്കമ്മ്യൂണിക്കേഷന്‍സ് വകുപ്പിലേക്ക് അഡീഷണല്‍ സെക്രട്ടറിയായാണ് കേന്ദ്രസര്‍ക്കാര്‍ അന്‍ഷു പ്രകാശിനെ പുതിയതായി സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തിനെത്തിയ ചീഫ് സെക്രട്ടറിയെ എ എ പി എംഎല്‍എമാര്‍ മര്‍ദ്ധിച്ചെന്ന് ഇദ്ദേഹം ലഫ്. ഗവര്‍ണ്ണറോട് പരാതിപ്പെട്ടിരുന്നത്.
ഇതിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ കേജ്രിവാള്, മനീഷ് സിസോദിയ, 11 എഎപി എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.
Post Your Comments