തെന്നിന്ത്യൻ നടൻ കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ മുൻ കാമുകനെ ചോദ്യം ചെയ്യും. അക്ഷര മുൻ കാമുകൻ തനുജ് വീര്വാണിക്ക് അയച്ച ചിത്രങ്ങൾ തനൂജ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നാണ് പുതിയ റിപ്പോർട്ട്.
അടുത്തിടെയാണ് അടി വസ്ത്രങ്ങളില്‍ നില്ക്കുന്ന അക്ഷരയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയത്. സംഭവത്തെത്തുടർന്ന് നടി മുംബൈ പോലീസിലെ സൈബര്‍ സെല്‍ വിഭാഗത്തില്‍ പാരാതി നല്‍കിയിരുന്നു. 2013 മുതല്‍ അക്ഷര ഐഫോണ്‍ 6 ആണ് ഉപയോഗിക്കുന്നത്.
അക്ഷര തന്റെ ചിത്രങ്ങള്‍ തനുജുമായി പങ്കുവെച്ചിരു ന്നതായി പോലീസ് കണ്ടെത്തി. 2016 ലാണ് അക്ഷര തനുജുമായി വേര്‍പിരിയുന്നത്. അതിന്റെ വൈരാഗ്യമായിരിക്കാം ചിത്രങ്ങള്‍ പുറത്ത് വിടാനുള്ള കാരണമെന്ന് പോലീസ് പറയുന്നു. എന്നാല്‍ താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും തന്റെ കയ്യിൽ അങ്ങനെയൊരു ചിത്രം ഇല്ലെന്നും തനൂജ് വ്യക്തമാക്കി.മുതിര്‍ന്ന നടി രതി അഗ്നിഹോത്രിയുടെ മകനാണ് തനൂജ്.
Post Your Comments