കൊൽക്കത്ത: അപേക്ഷാ ഫോമില്‍ ‘ഹിജാബ്’ ധരിച്ചുള്ള ഫോട്ടോ പതിപ്പിച്ചെന്നാരോപിച്ച് ആയിരക്കണക്കിന് മുസ്ലീം പെൺകുട്ടികളുടെ അപേക്ഷകൾ നിരസിച്ച് വെസ്റ്റ് ബംഗാൾ പോലീസ് റിക്രൂട്ട്മെന്റ് ബോർഡ് (ഡബ്ല്യുബിപിആർബി). സപ്തംബര്‍ 26ന് നടത്താനിരിക്കുന്ന കോണ്‍സ്റ്റബിള്‍, വനിതാ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിന്റെ പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷകളാണ് തള്ളിയിരിക്കുന്നത്.
കോൺസ്റ്റബിൾമാരുടെയും ലേഡി കോൺസ്റ്റബിൾമാരുടെയും നിയമനത്തിനായി സമർപ്പിച്ച 30,000 -ലധികം അപേക്ഷാ ഫോമുകൾ തള്ളി. ഇതിൽ ആയിരക്കണക്കിന് മുസ്ലിം വനിതകളുടെ അപേക്ഷയും ഉണ്ട്. ‘ഹിജാബ്’ ധരിച്ച ഫോട്ടോ പതിപ്പിച്ചതിനാലാണ് ഇവരുടെ അപേക്ഷ തള്ളിയത് എന്നാണു ആരോപണം ഉയരുന്നത്. അധികൃതരോട് അപേക്ഷാഫോറം തള്ളിയതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഹിജാബ് ധരിച്ചതിന്റെ പേരിലും അപേക്ഷാ ഫോമില്‍ തെറ്റുകള്‍ വരുത്തിയതിന്റെ പേരിലുമാണ് അപേക്ഷകള്‍ തള്ളിയതെന്നാണ് അധികൃതർ നൽകിയ വിശദീകരണമെന്ന് യുവതികൾ പറയുന്നു.
Also Read:‘ജീവിതം സിനിമ ആക്കാൻ ആഗ്രഹിക്കുന്നു’: പ്രഖ്യാപിച്ച് ഇ ബുൾജെറ്റ് സഹോദരങ്ങൾ
പരീക്ഷാര്‍ഥികളുടെ മുഖം ഒരു കാരണവശാലും മറയ്ക്കരുതെന്ന് അപേക്ഷയുടെ മാർഗനിർദേശങ്ങളിൽ പറയുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഫോട്ടോഗ്രാഫിനും ഒപ്പിനും പകരം മറ്റ് വസ്തുക്കളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യരുതെന്ന് അപേക്ഷകർക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും മുഖം/ശിരോവസ്ത്രം, സൺഗ്ലാസ്/ടിന്റഡ് ഗ്ലാസുകൾ എന്നിവ അനുവദനീയമല്ലെന്നും നിർദേശിച്ചിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഗ്രൂപ്പ് ഫോട്ടോയിൽ നിന്നെടുത്ത ഫോട്ടോയോ, അല്ലെങ്കിൽ സെൽഫികളും സൂക്ഷ്മപരിശോധനയിൽ തള്ളിപ്പോയി. ഡബ്ല്യുബിപിആർബി സെപ്റ്റംബർ 26 ന് പ്രാഥമിക റിക്രൂട്ട്മെന്റ് പരീക്ഷ നടത്താനിരിക്കുകയാണ്. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഇതിനകം നൽകിയിട്ടുണ്ട്.
Also Read:ഐ.എസ്.ആര്‍.ഒ ചാരക്കേസ്: തങ്ങള്‍ക്കും രണ്ട് കോടി നഷ്ടപരിഹാരം വേണമെന്ന് മറിയം റഷീദയും ഫൗസിയ ഹസനും
അതേസമയം, ഹിജാബ് ധരിക്കുന്നത് തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്ന് അപേക്ഷകൾ നിരസിക്കപ്പെട്ട യുവതികൾ ഡൽഹി ആസ്ഥാനമായുള്ള വാർത്താ പോർട്ടലായ ക്ലാരിയോൺ ഇന്ത്യയോട് പറഞ്ഞു. ‘ഞാൻ നിരവധി മത്സര പരീക്ഷകളുടെ ഫോമുകളിൽ ഹിജാബ് ധരിച്ച് എന്റെ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്. ഒരിടത്തും എന്നെ തല്ലിയിട്ടില്ല. പോലീസ് റിക്രൂട്ട്മെന്റ് ബോർഡ് എന്റെ മതപരമായ അവകാശങ്ങളെ ചോദ്യം ചെയ്യുകയാണ്’, നോർത്ത് 24 പർഗാനയിൽ നിന്നുള്ള സോണമോണി ഖാതുൻ പറഞ്ഞു,.
എന്റെ ഭരണഘടന എന്റെ മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുമ്പോൾ ബോർഡിന് എങ്ങനെ എന്റെ അപേക്ഷ നിരസിക്കാനാകുമെന്ന് മുർഷിദാബാദിൽ നിന്നുള്ള സുമിയ യാസ്മിൻ ചോദിച്ചു. ഡബ്ല്യുബിപിആർബിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കാണാൻ ശ്രമിച്ചെങ്കിലും ഓഫീസിൽ പ്രവേശനം നിഷേധിച്ചതായി മറ്റൊരു അപേക്ഷകയായ തുഹിന ഖാറ്റൂൺ വ്യക്തമാക്കി.
Post Your Comments