![ACCIDENT](/wp-content/uploads/2018/10/accident-26.jpg)
മുണ്ടക്കയം: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. . മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്. കൊല്ലം-തേനി ദേശീയപാതയില്‍ പെരുവന്താനത്തിന് സമീപം പുല്ലുപാറയില്‍ വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡില്‍ വട്ടം മറിയുകയായിരുന്നു.
മരിച്ചവരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം വഹിച്ചത്.
Post Your Comments