ഇരിങ്ങാലക്കുട: ഗജ ചുഴലിക്കാറ്റില്‍ അപകടത്തില്‍പ്പെട്ട് ഡോക്ടര്‍ മരിച്ചു. കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് വെള്ളാങ്ങല്ലൂര്‍ കോണത്തുകുന്ന് ഈസ്റ്റ് പൈങ്ങോട് കേളിയില്‍ കളച്ചാട്ടില് ജെറിന് രാജിന്റെ ഭാര്യ നീലിമയാണ് മരിച്ചത്. കൊടൈക്കനാലില്‍നിന്നു മടങ്ങുമ്പോള്‍ ജെറിന് രാജും ഭാര്യയും കുട്ടിയും സഞ്ചരിച്ച കാറിന് മുകളിലേക്കു മരം വീഴുകയായിരുന്നു. രണ്ടുദിവസം മുന്‍പാണ് ഇവര്‍ വിനോദയാത്രയ്ക്ക് പോയത്. ജെറിന് രാജ് വിദേശത്ത് നിന്ന് അവധിക്ക് ഈയിടെയാണ് വന്നത്. ആയുര്‍വേദ ഡോക്ടറാണ് നീലിമ.
Post Your Comments