കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായിക്ക് മണിക്കൂറുകൾ പിന്നിട്ടിട്ടും വിമാനത്താവളത്തിന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ഇതോടെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന പ്രഭാതഭക്ഷണം തൃപ്തിയും ഒപ്പമെത്തിയ അഞ്ചംഗ സംഘവും വിമാനത്താവളത്തില്‍ നിലത്തിരുന്ന് കഴിച്ചു.
പുലര്‍ച്ചെ 4.40 ന് പൂനയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും കൊച്ചിയിലെത്തിയത്. ഇതോടെ വിമാനത്താവളത്തിന് പുറത്ത് ബിജെപി പ്രവർത്തകർ നാമജപ പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. ഒരുവിധത്തിലും വിമാനത്താവളത്തിന് പുറത്തിറങ്ങാൻ തൃപ്തി ദേശായിയെ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.
അതേസമയം എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന് തൃപ്തി ദേശായി നിലപാട് ശക്തമാക്കി. മണിക്കൂറുകളായി തുടരുന്ന പ്രതിഷേധം കൊണ്ട് തന്റെ തീരുമാനത്തിന് മാറ്റം വരുത്താന്‍ കഴിയില്ലെന്ന ശക്തമായ നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരിക്കുന്നത്.
അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല, എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. താനും ഭഗവാന്റെ ഭക്തയാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണെന്നും അവര്‍ വിശദമാക്കി.
Kochi: Trupti Desai, founder of Bhumata Brigade, having breakfast at Cochin International Airport as she hasn't been able to leave the airport yet due to protests being carried out against her visit to #Sabarimala Temple. #Kerala pic.twitter.com/ILDV7silTx
— ANI (@ANI) November 16, 2018
Post Your Comments