ദുബായ് : കുവെെറ്റില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് യുഎഇ എയര്‍ലെെന്‍സ് അങ്ങോട്ടുളള വിമാനങ്ങള്‍ എല്ലാം നിരന്തരം റദ്ദ് ചെയ്യേണ്ടി വരുകയാണ്. വിമാനം റദ്ദ് ചെയ്യേണ്ടി വരുന്നത് കാലാവസ്ഥയിലുളള വ്യതിയാനം കൊണ്ടാണെന്നും അതിശക്തമായ മഴമൂലമാണ് ഇപ്രകാരം ചെയ്യേണ്ടി വരുന്നതെന്നും ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍ ( ഡി.ജി.സി.എ ) വ്യാഴാഴ്ച പൊതുജനങ്ങളോട് അറിയിച്ചു .
വിമാനം റദ്ദ് ചെയ്തത് വ്യാഴാഴ്ച ബുക്ക് ചെയ്ത യാത്രക്കാരെ ബാധിക്കും. നവംബര്‍ 15 നും 16 നും യാത്ര ചെയ്യാന്‍ തീരുമാനിച്ച യാത്രികരെയാണ് ഇത് ബാധിക്കുക. ഇകെ 853 , ഇകെ 875 എന്നീ വിമാനങ്ങളും റദ്ദ് ചെയ്ത ലിസ്റ്റില്‍ യുഎഇ എമിറേറ്റ്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. റദ്ദ് ചെയ്ത വിമാനങ്ങളുടെയെല്ലാം റീബുക്കിങ്ങ് ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി www.emirates.com/MYB എന്ന വെബ്സെെറ്റിലോ അല്ലെങ്കില്‍ ബുക്കിങ് ഒാഫീസുമായോ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു. കസ്റ്റമര്‍ കെയര്‍ (+971) 600 54 44 45 അല്ലെങ്കില്‍ അവരവരുടെ ട്രാവല്‍ ഏജന്റുമായും ബന്ധപ്പെട്ട് വിവരങ്ങള്‍ നേടാമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments