കൊച്ചി : കൊച്ചിയിലെത്തിൽ പത്ത് മണിക്കൂറുകൾ പിന്നിടുമ്പോഴും വിമാനത്താവളത്തിനു പുറത്ത് പോലും ഇറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ തൃപ്തി ദേശായിയ്ക്ക് വാഹന സൗകര്യവും,താമസ സൗകര്യവും നൽകാനാകില്ലെന്ന് പൊലീസ്. ഇതിനിടെ തൃപ്തി ദേശായിയെ വിമാനത്താവളത്തിന്റെ സുരക്ഷ മുൻ നിർത്തി സ്ഥലത്ത് നിന്നും മാറ്റണമെന്ന് കൊച്ചി എയർപോർട്ട് അതോറിറ്റി അറിയിച്ചു.
ഇനിയും വിമാനത്താവളത്തിൽ തുടരാനാകില്ലെന്ന് എം ഡി യും അറിയിച്ചു. ഭക്തരുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ തൃപ്തിയെ മടക്കി അയക്കണമെന്ന് ഇന്റ്ലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാരും,ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തൃപ്തിയുമായി ചർച്ച നടത്തിയിരുന്നു.
എന്നാൽ എന്തുവന്നാലും താൻ മടങ്ങിപോകില്ലെന്നും,സ്വന്തം നിലയിൽ ശബരിമലയിൽ പോകാൻ താൻ തയ്യാറാണെന്നുമാണ് ഇപ്പോൾ തൃപ്തി ദേശായ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. പൊലീസിനു മടങ്ങി പോകാമെന്നും തൃപ്തി അറിയിച്ചു.
Post Your Comments