കൊച്ചി : ഇപ്പോൾ മടങ്ങിപ്പോയാലും ഈ മണ്ഡലകാലത്തു തന്നെ ശബരിമല ദർശനത്തിനായി കൂടുതല്‍ സന്നാഹങ്ങളോടെ താൻ തിരികെ വരുമെന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. രാവിലെ വിലെ 4.45ന് ഇന്റിഗോ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകൾക്കും വിമാനത്താവളത്തിനു പുറത്തെ പ്രതിഷേധത്തെ തുടർന്ന് പുറത്തിറങ്ങാനായില്ല. ശേഷം 15 മണിക്കൂറുകള്‍ക്കൊടുവില്‍ വെള്ളിയാഴ്ച രാത്രി 9:30നു മടങ്ങിപോകുമെന്നു പോലീസിനെ അറിയിക്കുകയായിരുന്നു. നിയമത്തിന്‍റെയും സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയുടെയും അടിസ്ഥാനത്തിലാണ് താൻ വന്നതെന്നും മടങ്ങിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും നേരത്തേ അവർ പല തവണ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീടു തീരുമാനം മാറ്റുകയായിരുന്നു. അതേസമയം തൃപ്തിയുടെ പൂനെയിലെ വീട്ടിലേയ്ക്ക് പ്രതിഷേധ മാർച്ച്. ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതോടൊപ്പം തന്നെ നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും സമരങ്ങൾ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയിൽ പ്രതിഷേധം സമരം നടത്തിയതിനുമാണ് കേസ്.
Post Your Comments