പട്‌ന: തന്നെ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി ക്യാമറ വെച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ നിരീക്ഷിക്കാനായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ സംശയം. നിതീഷ് കുമാര്‍ വീടിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള സിസിടിവിയുടെ ലക്ഷ്യം തന്റെ നീക്കള്‍ ചോര്‍ത്തലാണെന്ന് തേജസ്വി യാദവ് ട്വിറ്ററിലൂടെ ആരോപിച്ചു. ട്വിറ്ററില്‍ സി.സി.ടി.വി ക്യാമറയുടെ ചിത്രം പങ്കുവെച്ചാണ് ആര്‍.ജെ.ഡി നേതാവായ തേജസ്വി യാദവിന്റെ ആരോപണം. സ്ഥിരമായ സുരക്ഷാ ചെക്ക് പോസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരുമുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ തന്റെ വീടിനോട് അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് മാത്രമാണ് ക്യാമറ സ്ഥാപിച്ചേക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.
Is this Nitish Ji's paranoia for security or many other insecurities, frustrations & apprehensions with tht he has put only CCTV camera right on the boundary wall b/w his & mine residence to snoop over?
Why CM needs a camera only thr with already a permanent security check post? pic.twitter.com/EljUO5EiLf
— Tejashwi Yadav (@yadavtejashwi) November 15, 2018
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് തേജസ്വി യാദവ് പറയുന്നു. ഇതെല്ലാം അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കണമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. ബീഹാര്‍ ഉപമുഖ്യമന്ത്രിയായിരിക്കെയാണ് തേജസ്വി യാദവിന് സര്‍ക്കുലര്‍ റോഡിലെ ഔദ്യോഗിക വസതി അനുവദിച്ചത്. തൊട്ടടുത്ത ബംഗ്ലാവില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും താമസിക്കുന്നു. എന്നാല്‍ നിതീഷ് കുമാര്‍ മഹാസഖ്യത്തില്‍ നിന്ന് പിന്മാറിയതോടെ തേജസ്വി യാദവിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട് സര്‍ക്കുലര്‍ റോഡിലെ ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷ നേതാവായതോടെ അതേ വസതിയില്‍ താമസിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു.
Post Your Comments