കാത്തിരിപ്പുകള്‍ക്ക് തിരശ്ശീലയിട്ടുകൊണ്ടു റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സഹോദരങ്ങള്‍ വിപണിയില്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ആദ്യ ട്വിന്‍ സിലിണ്ടര്‍ എന്‍ജിൻ ഉൾപ്പെടുത്തിയ കോണ്ടിനെന്റില്‍ ജിടി 650, ഇന്റെര്‍സെപ്റ്റര്‍ 650 മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ മാര്‍ക്ക് 1 നെ അനുസ്മരിപ്പിച്ചാണ് റോഡ്സ്റ്റര്‍ മോഡലായ പുതിയ ഇന്റര്‍സെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. നിലവിലുള്ള കഫെ റേസര്‍ മോഡൽ കോണ്‍ടിനന്റല്‍ ജിടി 650, 535 സിസിക്ക് പകരക്കാരനായാകും എത്തുക.
648 സിസി കപ്പാസിറ്റിയുള്ള പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിച്ച് വാഹനങ്ങളെ കരുത്തനാക്കുന്നു. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗതയിൽ ഈ സഹോദരങ്ങൾ കുതിക്കുമെന്നാണ് റിപ്പോർട്ട്. ബേസ്, കസ്റ്റം, ക്രോം എന്നി മൂന്ന് വകഭേദങ്ങളിലായിരിക്കും ഇവർ എത്തുക.
ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. പുതിയ രണ്ടു റെട്രോ നിറങ്ങളിലെത്തുന്ന ഇന്റര്‍സെപ്റ്റര്‍ 650യ്ക്ക് ചുവപ്പും,വെള്ളയും നിറമാണ് നല്കിയതെങ്കിൽ ,കറുപ്പ് ചുവപ്പ് നിറങ്ങളാണ് കോണ്‍ടിനന്റല്‍ ജിടി 650യ്ക്ക് നൽകിയിരിക്കുന്നത്.
Post Your Comments