കുവൈറ്റ് സിറ്റി: കുവൈത്തില്‍ നാളേയും ശക്തമായ മഴ തുടരും. മഴ തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ര വിമാനത്താവളം വൈകീട്ടുവരെ അടച്ചിട്ടു. ഇതിനിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ വാഹന അപകടങ്ങളില്‍ മൂന്ന് സ്വദേശി യുവാക്കള്‍ മരിച്ചു. ഇന്ന് രാവിലെ 4 മണിക്ക് ശേഷം കുവൈത്തില്‍ വന്നിറങ്ങേണ്ട വിമാന സര്‍വീസുകളെല്ലാം മാറ്റി മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു.വൈകീട്ട് ആറുമണിയോടെയാണ് കുവൈത്ത് വിമാനതാവളം വഴിയുള്ള സര്‍വീസുകള്‍ സാധാരണ നിലയിലായത്.
രാജ്യത്തിന്‍റെ വിവിധ മേഖലകളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് സ്വദേശി യുവാക്കള്‍ മരിച്ചു. ശക്തമായ മഴ കണക്കിലെടുത്തു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിധ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്നും പൊതു അവധി നല്‍കിയിരുന്നു. വാരാന്ത്യങ്ങളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കാനും ജാഗ്രത പുലര്‍ത്താനും പൊതുജനങ്ങള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി. ഖബാദ്, ജഹ്‌റ റോഡ്, ഫഹാഹീല്‍ എന്നീ പ്രദേശങ്ങളെയാണ് മഴകാര്യമായി ബാധിച്ചത്.
Post Your Comments