Latest NewsKeralaIndia

മടങ്ങി പോവാന്‍ തൃപ്തി ദേശായിയോട് അഭ്യര്‍ത്ഥിച്ച്‌ മന്ത്രി ഇപി ജയരാജന്‍ വിമാനത്താവളത്തില്‍; ആക്ടിവിസ്റ്റിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച്‌ വിശ്വാസികള്‍

നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച്‌ പ്രതിഷേധിക്കുകയാണ്.

നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ഒന്നര മണിക്കൂറിലധികമായി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച്‌ പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ സ്ഥിതി സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞ് പൊലീസ്. അതിനിടെ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയോട് മടങ്ങി പോവാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

വിമാനത്താവളത്തില്‍ നേരിട്ടെത്തി മന്ത്രി ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച്‌ പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി ഇപി ജയരാജന്‍ നേരിട്ട് വിമാനത്താവളത്തിലെത്തിയത്. തൃപ്തി ദേശായിക്ക് വ്യക്തിപരമായ സുരക്ഷ പൊലീസ് നല്‍കില്ലെന്നും വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ മടങ്ങില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി.

ഭൂമാതാ ബ്രിഗേഡ് നേതാവിനെ എത്രയും വേഗം വിമാനത്താവളത്തിന് പുറത്തുകൊണ്ടു പോകണമെന്ന് വിമാനത്താവള അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം മടക്കി അയക്കണമെന്നാണ് ആവശ്യം. അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നതുകൊണ്ടാണ് ഇത്.പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല.

തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്സി ഡ്രൈവര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുകൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്.

ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച്‌ തൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. യുവതീ പ്രവേശന വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ സംഘര്‍ഷത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന് ലഭിച്ചിരുന്നു.

പ്രതിഷേധക്കാര്‍ പല സംഘങ്ങളായി ശബരിമലയിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. പ്രതിഷേധക്കാര്‍ കാനനപാതവഴി എത്താനാണ് സാധ്യതയെന്നും വ്യക്തമാകുന്നു. ഈ സാഹചര്യമെല്ലാം തൃപ്തി ദേശായിയെ പൊലീസ് അറിയിച്ചിട്ടുണ്ട്.വാഹനം ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കണമെന്ന് അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button