കൊൽക്കത്ത: ആന്ധ്രാപ്രദേശിന് പിന്നാലെ സിബിഐയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി പശ്ചിമബംഗാളും. കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് സംസ്ഥാനത്തു സ്വതന്ത്ര പ്രവര്‍ത്താനുമതി നിഷേധിക്കുന്നതായും അനുമതിയില്ലാതെ റെയ്ഡുകളോ മറ്റു പരിശോധനകളോ അന്വേഷണമോ സംസ്ഥാനത്ത് സിബിഐ നടത്തരുതെന്നും മമത ബാനര്‍ജി അറിയിച്ചു. സിബിഐയെ സംസ്ഥാനത്ത് അനുവദിക്കില്ലെന്നു പറഞ്ഞ ചന്ദ്രബാബു നായിഡു ശരിയായ കാര്യമാണ് ചെയ്തതെന്നും മമത പറയുകയുണ്ടായി. സിബിഐയെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നു ആരോപിച്ചാണ് ആന്ധ്രാ സര്‍ക്കാര്‍ സംസ്ഥാനത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്.
https://youtu.be/BlfKUiV69Mo
Post Your Comments