ഇന്ത്യയുടെ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഒാര്‍മ്മകള്‍ നമ്മളില്‍ ഇപ്പോഴും നാമ്പിട്ട് നില്‍ക്കുകയാണ്. അത്രക്ക് വലിയ സംഭാവനയാണ് ആ വനിത ഇന്ത്യാ മഹാരാജ്യത്തിനും ഭാരതീയര്‍ക്കും സമ്മാനിച്ചിട്ടുളളത്. അതിശക്തയായ ഭരണാധികാരിയെങ്കിലും ഇന്ദിരാ ഗാന്ധിയില്‍ ഒരു നല്ല വായനക്കാരിയുണ്ടായിരുന്നു. അക്ഷരങ്ങളോട് അവര്‍ക്ക് പ്രണയമായിരുന്നു. ഇന്ദിരയുടെ വായന ലോകവ്യാപ്തിയുളളതായിരുന്നു. ദേശാതിർത്തികൾ പിന്നിട്ട ആ വായനാശീലം അവരെ ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെയും മാജിക്കൽ റിയലിസത്തിന്റെയും ആരാധികയാക്കി.
അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ വായിച്ച് പിന്നീട് നേരിട്ട് കാണണമെന്ന ആഗ്രഹത്തിലേക്കെത്തി. ഇതിനായി അവര്‍ ശ്രമിച്ച് കൊണ്ടിരുന്നു. ക്യൂബന്‍ പ്രസിഡന്‍റ് ഫിഡല്‍ കാസ്ട്രോയുടെ ഉറ്റ ചങ്ങാതിയായിരുന്നു മാർക്കേസ്. മാര്‍ക്കേസിനെ കാണണമെന്ന ആഗ്രഹത്തോടെ അവര്‍ ഫിഡല്‍ കാസ്ട്രോയെ സമീപിച്ചു.
ഡൽഹിയിൽ നടക്കുന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടിയിൽ പങ്കെടുക്കാൻ കാസ്ട്രോയെ ക്ഷണിച്ച ഇന്ദിരാഗാന്ധി ഒരു കാര്യംകൂടി ആവശ്യപ്പെട്ടു–‘നിങ്ങളുടെ ഉറ്റസുഹൃത്ത് മാർക്കേസിനെക്കൂടി ഒപ്പം കൂട്ടുക എന്ന്. 1983 ല്‍ പിന്നീട് കാസ്ട്രോ ഇന്ത്യയില്‍ എത്തിയപ്പോള്‍ മാര്‍ക്കസും ഒപ്പം ഉണ്ടായിരുന്നു. പിന്നീട് ഇന്ദിരയുമായി മാര്‍ക്കസ് വലിയൊരു സുഹൃത്ത് ബന്ധമാണ് പുലര്‍ത്തിയത്. ഇന്ദിരയുടെ വ്യക്തിത്വവും പെരുമാറ്റവും മാര്‍ക്കസിനെ ആകര്‍ഷിച്ചു.
ഇന്ദിര തന്‍റെ രാജ്യത്തില്‍ ജനിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചതായി മാര്‍ക്കസ് പറഞ്ഞതായി ചരിത്രം. പക്ഷേ അടുത്ത വര്‍ഷം ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുകയായിരുന്നു. ഇന്ദിരാ ഗാന്ധിയെ വെടിവെച്ച് കൊന്ന ആ നാട്ടിലേക്ക് താന്‍ ഇനി വരില്ലെന്നും മാര്‍ക്കസ് തീരുമാനിച്ചു.
Post Your Comments