ഭാരതത്തിന്‍റെ പ്രിയ പ്രധാനമന്തിയായിരുന്ന ഇന്ദിര ഇന്നും ഒാര്‍മ്മകളില്‍ കുടികൊളളുന്നു . ആ വലിയ മനസിന്‍റെ ഇന്ത്യയുടെ ഉയര്‍ച്ചക്കായി സുപ്രധാന തീരുമാനങ്ങള്‍ എടുത്ത ഇന്ദിരയുടെ ഒാര്‍മ്മകള്‍ ഇന്നും അവരുടെ സമാധി സ്ഥലമായ ശക്തിസ്ഥലില്‍ നില നില്‍ക്കുന്നു. ശക്തിസ്ഥലിലെ ഒാരോ കാറ്റും പറയുന്നത് ഇന്ദിരയെന്ന ഇന്ത്യയുടെ കരുത്തുറ്റ വനിതാ പ്രധാനമന്ത്രിയുടെ കഥയാണ്. ഒക്ടോബർ 31, 1984 ആ ദിനം ഒാരോ ഇന്ത്യക്കാരനേയും ഈറനണിയിക്കുന്നതായിരുന്നു. ഇന്ദിരാഗാന്ധിയെ യാതൊരു ദാക്ഷിണ്യവും കൂടാതെ അവരുടെ തന്നെ അംഗരക്ഷകര്‍ തുരുതുരാ വെടിയുതിര്‍ത്ത് കൊല്ലുകയായിരുന്നു.
സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ ബ്രിട്ടീഷ് നടനായ പീറ്റർ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി അഭിമുഖം നൽകാൻ തന്റെ തോട്ടത്തിൽ കൂടി നടക്കുകയായിരുന്ന ആ മാലാഖയെ സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ അവരുടെ രണ്ട് അംഗരക്ഷകര്‍ ചേര്‍ന്നാണ് വെടിയുതിര്‍ത്ത് കൊന്നത്. വെടിയുതിര്‍ത്ത ശേഷം ആ അംഗരക്ഷകര്‍ പറഞ്ഞതോ അതിനേക്കാള്‍ ഹൃദയഭേദകം. ഞങ്ങള്‍ക്ക് ചെയ്യാനുളളത് ഞങ്ങള്‍ ചെയ്തു ഇനി നിങ്ങള്‍ക്ക് ചെയ്യാനുളളത് ചെയ്തോളൂ എന്ന് തോക്ക് താഴെയിട്ട് അലറി നില്‍ക്കുകയായിരുന്നു ആ അംഗരക്ഷകര്‍ എന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2 തോക്കുകളില്‍ നിന്നായി 30 തോളം വെടിയുണ്ടകള്‍ പാഞ്ഞ് കയറിയ ഇന്ദിരയെ രക്ഷിക്കാന്‍ ഡോക്ടേഴ്സിനും കഴിഞ്ഞില്ല. വിപ്ലവകരമായ തീരുമാനങ്ങളിലൂടെ ഇന്ത്യയെ മറ്റാെരു തലത്തിലേക്ക് എത്തിച്ച ആ മഹദ് വ്യക്തി അന്ത്യം വിശ്രമം കൊളളുകയാണ് സമാധി സ്ഥലമായ ശക്തിസ്ഥലില്‍… ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തില്‍ ഒരു നൂറ് റോസാ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു ആ സമാധിയില്‍.
Post Your Comments