1917 നവംബര്‍ 19ന് അലഹബാദിലായിരുന്നു ഇന്ദിര ഗാന്ധി എന്ന ഉരുക്കു വനിതയുടെ ജനനം. പിതാവ് ഇന്ത്യയുടെ ആരാധ്യനായ നേതാവും ആദ്യപ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റു. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബം ഇന്ദിരാ ഗാന്ധിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി. ചെറുപ്പത്തിലെ തന്നെ ഊര്‍ജസ്വലയായ പെണ്‍കുട്ടിയായിരുന്ന ഇന്ദിര തന്റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സ്വിറ്റ്‌സര്‍ലാന്‍ഡിലെ സ്കൂളുകളിലായിരുന്നു. ഓക്‌സ്ഫഡിലെ സോമര്‍വില്ലെ കോളജിലായിരുന്നു ബിരുദ പഠനം.
1936ല്‍ അമ്മ മരിച്ചതിനെത്തുടര്‍ന്ന് ഇന്ദിര പിതാവുമായി കൂടുതല്‍ അടുത്തു. ഇക്കാലയളവില്‍ പല ലോകനേതാക്കളുമായി പരിചയപ്പെടാനും ഇന്ദിരയ്ക്ക് അവസരം ലഭിച്ചു. 1942ല്‍ ഫിറോസ് ഗാന്ധിയെ വിവാഹം കഴിച്ചു.
പിതാവിന്റെ ചുവടുപിടിച്ച് ഇന്ദിര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെട്ട ഇന്ദിര 1959ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1964ല്‍ നെഹ്‌റു മരിച്ചതിനെത്തുടര്‍ന്ന് ഇന്ദിര രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം ലാല്‍ ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയിലെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എന്ന സ്ഥാനവും ഇന്ദിരയെ തേടിയെത്തി. 1966ല്‍ ശാസ്ത്രി മരിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി ഇന്ദിരയെ നേതാവായി തെരഞ്ഞെടുത്തു. അതേത്തുടര്‍ന്ന് ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിര അവരോധിതയായി.
മൊറാര്‍ജി ദേശായിയെ മറികടന്ന് പ്രധാനമന്ത്രിയാകാന്‍ ഇന്ദിരെയെ തുണച്ചത് മുതിര്‍ന്ന കോണ്‍ഗ്രസുകാരനായ കെ. കാമരാജ് ആയിരുന്നു. തന്റെ പിതാവിന്റെ സമകാലീനരായ വ്യക്തികള്‍ക്കൊപ്പമുള്ള രാഷ്ട്രീയജീവിതം ഇന്ദിര ശരിക്കും ആസ്വദിച്ചു.
ഇന്ത്യന്‍ ജനതയുടെ ദാരിദ്ര്യം അവസാനിപ്പിക്കാനായി ഇന്ദിര അവതരിപ്പിച്ച പദ്ധതികള്‍ ഇവരെ ദേശീയ ഹീറോ പരിവേഷത്തിലെത്തിച്ചു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു രാജ്യത്തിന്റെ സ്വയം പര്യാപ്തി ലക്ഷ്യമിട്ട് നടപ്പാക്കിയ ഹരിതവിപ്ലവം. ഗരീബി ഹഠാവോ(ദാരിദ്ര്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക) എന്നതായിരുന്നു ഇന്ദിരയുടെ മുദ്രാവാക്യം. ഇതു പ്രകാരം ഇന്ത്യയുടെ കാര്‍ഷീക മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. നയതന്ത്രകാര്യങ്ങളില്‍ ഇന്ദിര അസാമാന്യ മികവുപുലര്‍ത്തി.
1971ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം അഴിച്ചുവിട്ട ആക്രമണം സമര്‍ഥമായി അടിച്ചമര്‍ത്തിയതിനു പിന്നില്‍ ഇന്ദിരയുടെ മിടുക്കായിരുന്നു. ഒരുകോടിയിലധികം ആളുകള്‍ ആ സമയത്ത് ഇന്ത്യയിലേക്ക് പാലായനം ചെയ്തു. പാകിസ്ഥാന്‍ പ്രസിഡന്റിനെ ചര്‍ച്ചയ്ക്കായി ഷിംലയിലേക്കു ക്ഷണിക്കുകയും ചെയ്തു. ഒരാഴ്ച നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ചരിത്രപ്രസിദ്ധമായ ഷിംലാ കരാര്‍ നിലവില്‍ വന്നത്. ഇത് ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യത്തിലേക്കും നയിച്ചു. 1971ല്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നവും ഇന്ദിരയെത്തേടിയെത്തി. ഭാരതരത്‌നം ലഭിക്കുന്ന ചരിത്രത്തിലെ ആദ്യവനിത എന്ന ബഹുമതിയും ഇന്ദിരയ്ക്കു സ്വന്തമായി.
Post Your Comments