Latest NewsKerala

ശബരിമല കൈയ്യടക്കി പോലീസ് സന്നാഹം; അതീവ ജാഗ്രതയോടെ മണ്ഡലകാലം

പമ്പ: ഇത്തവണത്തെ മണ്ഡലകാലം കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിൽ. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. തീര്‍ഥാടകരെ രാത്രി തങ്ങാന്‍ അനുവദിക്കില്ല. വിരി വയ്ക്കാന്‍ അനുവാദം നിലയ്ക്കലില്‍ മാത്രം. അപ്പം-അരവണ കൗണ്ടറുകൾ രാത്രി പത്തിനും അന്നദാന കൗണ്ടര്‍ 11നും അടയ്ക്കണം. മുറികൾ രാത്രി വാടകയ്ക്ക് നൽകരുതെന്നും പൊലീസ് നിർദേശം നല്‍കി.

തീര്‍ഥാടകര്‍ക്കു പുറമേ പൊലീസിനും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സോപാനത്തൊഴികെ എല്ലായിടത്തും സായുധ പൊലീസിനെ വിന്യസിക്കും. യൂണിഫോം നിര്‍ബന്ധം. ഉന്നത ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യണം, പരസ്പരം സ്വാമി എന്നു വിളിക്കരുത് എന്നിങ്ങനെയാണ് പൊലീസുകാര്‍ക്കുള്ള നിബന്ധനകള്‍. രാത്രി നട അടയ്ക്കുമ്പോള്‍ സന്നിധാനത്തെ കടകളും അടയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും പത്മകുമാര്‍ പറഞ്ഞു.

ഇതുവരെ സന്നിധാനത്തു പൊലീസ്, ഷർട്ട് പുറത്തിട്ട് ബെൽറ്റിടാതെയാണു നിന്നിരുന്നത്. ചിലപ്പോൾ അരയിൽ തോർത്ത് കെട്ടും. ലാത്തി ഉപയോഗിക്കാറേയില്ല. മേല്യുദ്യോഗസ്ഥരെ കണ്ടാൽ സ്വാമി ശരണം എന്നായിരുന്നു സംബോധന. ഇതെല്ലാം ഒഴിവാക്കാനാണു തീരുമാനം. ഇന്ന് വ്യോമ, നാവിക സേനകളുമായി സഹകരിച്ചു പൊലീസ് ശബരിമലയില്‍ നിരീക്ഷണം നടത്തും. പത്തനംതിട്ട ഡിസിപിയാണു വ്യോമ നിരീക്ഷണത്തിന്റെ നോഡല്‍ ഓഫിസര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button