കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ശക്തമായ മഴ തുടരുന്നു. നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുവൈറ്റ് വിമാനതാവളം വഴിയുള്ള സര്‍വീസുകള്‍ സാധാരണ നിലയിലായത്. ഖബാദ്, ജഹ്റ റോഡ്, ഫഹാഹീല്‍ എന്നീ പ്രദേശങ്ങളെയാണ് മഴകാര്യമായി ബാധിച്ചത്.
പലയിടങ്ങളിലും വാഹനങ്ങള്‍ കൂട്ടിമുട്ടി അഗ്നിക്കിരയായതോടെ റോഡ് ഗതാഗതം താറുമാറായി. സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. . വാരാന്ത്യങ്ങളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കാനും ജാഗ്രത പുലര്‍ത്താനും പൊതുജനങ്ങള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്കി.
Post Your Comments