Latest NewsIndia

മാതൃസ്നേഹത്തിന് പകരം വെക്കാനില്ലാത്ത കണ്ണീര്‍ നിമിഷങ്ങള്‍ (വീഡിയോ )

എവിടെനിന്നോ അതിവേഗതയില്‍ കാര്‍ വന്ന് പാഞ്ഞ് കയറിയത് അവന് എല്ലാമായിരുന്ന അവന്‍റെ അമ്മയുടെ ദേഹത്തേക്കായിരുന്നു. മരിച്ച് ചോരയില്‍ കുളിച്ച് കിടക്കുന്ന അമ്മ കുരങ്ങിന്‍റെ അരികില്‍ ആ കുട്ടിക്കുരങ്ങന്‍ നിര്‍വികാരനായി ഇരിക്കുന്നു. ഇടക്ക് അവന്‍ വിശന്നിട്ടാണെന്ന് തോന്നുന്നു മാതൃത്വത്തിന്‍റെ മാധുര്യം നുകരാനായി ഇടക്ക് ശ്രമിക്കുന്നുണ്ട്.

ഇത്രയും നാള്‍ എന്നെ പൊന്ന് പോലെ നോക്കിയ എന്‍റെ അമ്മ ഇനി ഇല്ല.   സ്വന്തം അമ്മയുടെ ശരീരത്തില്‍ നിന്ന് പൊലിഞ്ഞ ചോര ആ കുട്ടിക്കുരങ്ങിന്‍റെ ദേഹത്തും പടര്‍ന്നു. കാരണം അവന്‍ അവന്‍റെ അമ്മയെ സര്‍വ്വ ശക്തിയും ഉപയോഗിച്ച്   വിളിക്കുകയാണ്..അവന് പറ്റാവുന്നതിലും ഉച്ചത്തില്‍ നിലവിളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ബറേലിക്കും ബുഡോണിനുമിടക്കുളള വനാതിര്‍ത്തിയിലുളള ഒരു റോഡ് മുറിച്ച് കടക്കുമ്പോഴാണ് കുട്ടിക്കുരങ്ങനെ ഒറ്റക്കാക്കി ആ അമ്മ   അവനെ ഒറ്റക്കാക്കി എവിടെയോ മറഞ്ഞത് .  കരഞ്ഞ് കണ്ണീര്‍ തീര്‍ന്ന ആ കുട്ടിക്കുരങ്ങനെ അവന്‍റെ അമ്മ ഇനി തിരികെ വരില്ല എന്ന സത്യ ചിത്രവുമായി അടുത്തുളള ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് ജിപ്പിലേറ്റി കൊണ്ടുപോയി . ജീപ്പ് അവന്‍റെ അമ്മയുടെ അരികെ നിന്നും അകലുമ്പോഴും ആ കുട്ടിക്കുരങ്ങന്‍റെ കര‍ഞ്ഞ് കലങ്ങിയ കണ്ണുകള്‍ പിന്‍തുടര്‍ന്നു ആ അമ്മക്കുരങ്ങിന്‍റെ നിശ്ചലമായി കിടക്കുന്ന ശരീരത്തിലേക്ക്.

https://youtu.be/empvNoJYjYU

shortlink

Related Articles

Post Your Comments

Related Articles


Back to top button