പ്രളയത്തില്‍ അടിമുടി കുലുങ്ങിയ കേരളത്തിന് ലോകത്തിന്റെ നാനാ ഭാഗത്തു നിന്ന് നിരവധി സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. എല്ലാം തകര്‍ന്ന കേരളത്തിന് ഒരു പുനര്‍നിര്‍മ്മാണ സ്വപ്‌നം സാധ്യമാക്കാന്‍ ഈ സഹായങ്ങള്‍ ഏറെ ഗുണം ചെയ്യും. ഈ സഹായങ്ങള്‍ക്കെല്ലാം പുറകെയാണ് ബ്രിട്ടനിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയുടെ സഹായ വാഗ്ദാനവും കേരളത്തിനെ തേടിയെത്തിയിരിക്കുന്നത്.വെള്ളപ്പൊക്ക ദുരിതത്തില്‍പ്പെട്ട നാലു മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നാല് എക്‌സ്‌ക്ലൂസിവ് സ്‌കോളര്‍ഷിപ്പുകളാണ് ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി വാഗ്ദാനം ചെയ്യുന്നത്. വെള്ളപ്പൊക്കത്തില്‍പ്പെട്ട് ബിരുദാനന്തര ബിരുദ പഠനത്തിന് തടസം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. 2019 – 2020 കാലഘട്ടത്തില്‍ ഏതെങ്കിലും ഒരു സര്‍വകലാശാലയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.
മികച്ച അക്കാദമിക നിലവാരം ഉണ്ടായിരിക്കുകയും യുകെയിലെ 2:1 ഹോണുകളേയോ അല്ലെങ്കില്‍ തുല്യമായ ഗ്രേഡുകള്‍ നേടിയെടുക്കുകയോ ചെയ്യണം,ഏതെങ്കിലും നാലു യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബിരുദാനന്തര ബിരുദ പഠനത്തിന് ലഭിച്ച ഓഫര്‍ ഉണ്ടാകണം, ഫീസ് ആവശ്യകതകള്‍ക്കായി ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയായി വര്‍ത്തിക്കണം, അപേക്ഷിക്കുന്ന സമയത്ത് ഇന്ത്യയില്‍ താമസിക്കുന്നതും (കേരളത്തില്‍ നിന്നുള്ളതും) ആയിരിക്കണം. എന്നിവയാണ് പ്രത്യേകമായി സ്‌കോളര്‍ഷിപ്പിനു വേണ്ടി പരിഗണിക്കുന്ന കാര്യങ്ങള്‍.
4 x £ 10,000(ASBS പ്രോഗ്രാമുകള്‍ക്ക് 2 x £ 10,000 ഉള്‍പ്പെടെ) എന്ന രീതിയിലായിരിക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. . യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ സ്‌കോളര്‍ഷിപ്പ് ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് ആവശ്യപ്പെടുന്ന എല്ലാ രേഖകളും അടക്കം mrio-scholarships@glasgow.ac.uk എന്ന മെയില്‍ ഐഡിയിലേക്കാണ് രേഖകളും മുഴുവന്‍ പേരും സ്റ്റുഡന്റ് ഐഡിയും സഹിതം അയക്കേണ്ടത്.യൂട്ടിലിറ്റി ബില്‍, ഫോണ്‍ ബില്‍, മോര്‍ട്ട്‌ഗേജ് സ്റ്റേറ്റ്‌മെന്റ് അല്ലെങ്കില്‍ വാടക എഗ്രിമെന്റ്, പെര്‍മനന്റ് ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണമാണ് അഡ്രസ് പ്രൂഫായി സമര്‍പ്പിക്കേണ്ട ഡോക്യുമെന്റുകള്‍. ഈ രേഖകള്‍ ഒന്നുമില്ലാതെ, ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ അയക്കുന്നവര്‍ അയോഗ്യരാകും. 2019 ഏപ്രില്‍ 30 വരെയാണ് ആപ്ലിക്കേഷന്‍ അയക്കാനുള്ള സമയം. കൃത്യം ഒരു മാസത്തിനുള്ളില്‍ മെയ് 30നകം സ്‌കോഷര്‍ഷിപ്പ് യോഗ്യത നേടിയോ എന്നു വിദ്യാര്‍ത്ഥികള്‍ക്ക് അറിയാനും വഴിയൊരുക്കും.
Post Your Comments