റിയാദ്: സൗദിയില്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി. ഇടിയോടുകൂടിയ മഴ തുടരുമെന്നും മഴക്ക് മുന്നോടിയായി ശക്തമായ പൊടിക്കാറ്റ് വീശുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. റിയാദില്‍ വീണ്ടും പൊടിക്കാറ്റ് തുടങ്ങിയിട്ടുണ്ട്. അല്‍ഖസീം, ഹഫര്‍ അല്‍ ബാത്തിന് വിദ്യഭ്യാസ വകുപ്പുകള്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
മരുഭൂമികളിലേക്കും താഴ്വരകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കാനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര പ്രവിശ്യകളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്കി. വ്യാഴാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ പലഭാഗത്തും മഴയുണ്ട്.
Post Your Comments