കൊച്ചി: ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ഇനിയും വിമാനത്താവളത്തില്‍ തുടരാനാകില്ലെന്ന് എയർപോർട്ട് അധികൃതര്‍. തൃപ്തിക്കെതിരായ പ്രതിഷേധം യാത്രക്കാരെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. പ്രശ്നത്തില്‍ എത്രയും വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സിയാല്‍ (കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്) എം ഡി ആവശ്യപ്പെട്ടു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തൃപ്തി ദേശായിയുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. വാഹനവും താമസ സൗകര്യവും ഒരുക്കാന്‍ കഴിയില്ലെന്നും പോലീസ് തൃപ്തിയെ അറിയിച്ചു. സ്വന്തം നിലയില്‍ പോകാന്‍ തയാറാണ്. സുരക്ഷ നല്കാന് കഴിയില്ലെങ്കില്‍ പോലീസിന് വേണമെങ്കില്‍ പോകാമെന്നും തങ്ങള്‍ തിരികെ മടങ്ങില്ലെന്നും തൃപ്തി പറഞ്ഞു.
Post Your Comments