പ്രധാന മന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . വന്‍കിട കോര്‍പറേറ്റുകളെ മാത്രമാണ് മോദി പരിഗണിക്കുന്നതെന്നും സാധാരണക്കാരനാണ് രാജ്യത്തെ വളര്‍ത്തുന്നത് എന്ന കാര്യം മോദി മറക്കുന്നു എന്നും രാഹുല്‍ വിമര്‍ശിച്ചു ഛത്തീസ്ഘട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു രാഹുലിന്റെ വിമര്‍ശനം ഒരുവ്യക്തിയും ഒരു പാര്‍ട്ടിയും വിചാരിച്ചാല്‍ മാത്രം രാജ്യം മുന്നോട്ട് പോകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനില്‍ അംബാനി, നീരവ് മോദി, വിജയ് മല്യ തുടങ്ങിയ സമ്പന്നരുടെ ഇന്ത്യ, കര്‍ഷകരും തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാരുടെ ഇന്ത്യ എന്നുള്ള വേര്‍തിരിവ് വേണ്ടെന്നും രാഹുല്‍ ഗന്ധി പറഞ്ഞു. സമ്പന്നര്‍ക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സാധാരണക്കാര്‍ക്കും ലഭിക്കണം. കര്‍ഷകരുടെ വായ്പ എഴുതി തള്ളാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ധനികരുടെയും വായ്പ എഴുതി തള്ളരുതെന്ന് രാഹുല്‍ കൂട്ടിചേര്‍ത്തു.
Post Your Comments