Latest NewsKerala

സുരക്ഷ തന്നില്ലെങ്കിലും മല ചവിട്ടും ; എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനെന്ന് തൃപ്തി ദേശായി

ഡൽഹി : കേരള സർക്കാർ സുരക്ഷ നൽകിയില്ലെങ്കിലും താൻ മല ചവിട്ടുമെന്ന് ഭൂമാതാ ബ്രിഗേ‍ഡ് നേതാവ് തൃപ്തി ദേശായി. എന്നാൽ തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നും തൃപ്തി വ്യക്തമാക്കി.

ആറ് വനിതകൾക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചിരുന്നു. ഈമാസം 17ന് ശനിയാഴ്ചയാകും ശബരിമലയിൽ ദർശനത്തിനെത്തുക ആ സമയം തനിക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി കേരളാ മുഖ്യമന്ത്രി, പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കേരള ഡി.ജി.പി എന്നിവർക്ക് കത്തയച്ചിരുന്നു.

എന്നാൽ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരളാ പോലീസ് അറിയിച്ചിരുന്നു. എന്നാൽ എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ ഇവർക്ക് നല്‍കുമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button