ന്യൂഡൽഹി : വിനോദസഞ്ചാര മേഖലയിൽ നേട്ടങ്ങളുമായി ഇന്ത്യ . ഇ -വിസ അനുവദിച്ചതോടെ ഇന്ത്യ സന്ദർശിച്ച വിദേശികളുടെ എണ്ണം 18 ലക്ഷം കവിഞ്ഞു.ഇ-വിസ സൗകര്യം 166 രാജ്യങ്ങൾക്ക് അനുവദിച്ചതോടെയാണ് വിദേശികൾ കൂടുതലായി ഇന്ത്യയിൽ എത്തിയത്.
2014 നവംബറിൽ ഇ വിസ സൗകര്യം നടപ്പിലാക്കിയ ശേഷം 2015 ൽ 43 രാജ്യങ്ങളിലുള്ളവർക്കാണ് സൗകര്യം അനുവദിച്ചിരുന്നത്. ഇത് ഇപ്പോൾ 166 രാജ്യങ്ങൾക്കാണ് അനുവദനീയമായിട്ടുള്ളത്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും അതിനനുസരിച്ച് വർദ്ധനവ് ഉണ്ടായി.2015 ൽ നാലു ലക്ഷം വിനോദ സഞ്ചാരികളാണ് ഇ വിസ സൗകര്യം ഉപയോഗിച്ചതെങ്കിൽ ഇപ്പോൾ അത് നാല് മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.
ക്രൂയിസ് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് തുറമുഖങ്ങളിലും ഇ വിസ എമിഗ്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈ,കൊച്ചിൻ ,മർമഗോഗ,ചെന്നൈ, മംഗളൂരു എന്നിവിടങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തിയത്.
Post Your Comments