തിരുവനന്തപുരം: നടന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ദുരനുഭവത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്ത്രീപീഡന കേസില്‍ അകത്താക്കാന്‍ കച്ചകെട്ടി ഇറങ്ങിയ യുവതിയും പിന്നെ പൊല്ലാപ്പുകളും. പ്രശസ്ത നടന്‍ ഷാജു പറയുന്നതിങ്ങനെ.
നിയമത്തിന്റെ പരിരക്ഷ ദുരുപയോഗം ചെയ്തതിലൂടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് സീരിയല്‍ നടനായ ഡോ. ഷാജു.
ദന്ത ഡോക്ടറും നടനുംകൂടിയായ ഷാജുവിന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ദുരനുഭവത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നീതിക്ക് വേണ്ടി നിലനിന്നതിന് നീതിയില്ലാതെ അവഹേളിക്കപ്പെട്ട ദുരനുഭവമാണ് ഷാജു വ്യക്തമാക്കുന്നത്.
സ്ത്രീകള്‍ക്ക് കിട്ടുന്ന നിയമപരിരക്ഷ എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും ചെറിയ തെളിവാണ് തനിക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് നേരിടേണ്ടി വന്നതെന്ന് ഷാജു വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ ചലിത്രമേളയുടെ സമയത്തായിരുന്നു സംഭവം നടന്നത്. തിയേറ്ററിലേക്ക് പോകുന്നതിനിടെ തന്റെ വണ്ടിയുടെ പുറകിലായി മറ്റൊരു വണ്ടി വന്നിടിച്ചു. ഉടന്‍ തന്നെ വാഹനം നിര്‍ത്തി പുറത്തിറങ്ങി ഇടിച്ച വണ്ടിയുടെ അടുത്തെത്തി നോക്കിയപ്പോള്‍ ഡ്രൈവിങ് സീറ്റിലും സമീപത്തും പുരുഷന്‍മാരാണ് വാഹനത്തില്‍ ഉള്ളതെന്ന് കണ്ടു.
ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ രണ്ടുപേരും മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. സൂക്ഷിച്ച് വണ്ടി ഓടിക്കണ്ടേ.. കണ്ണുകാണാന്‍ പാടില്ലേ എന്ന് ചോദിച്ചിട്ടും അവര്‍ക്ക് യാതൊരു കൂസലും ഇല്ലാതിരുന്നു. പിന്നീട് വിഷയം പോലീസ് സ്റ്റേഷനില്‍ എത്തിയതോടെ കാര്യങ്ങള്‍ മറ്റൊരു വഴിക്ക് നീങ്ങുകയായിരുന്നു.
പരാതി എഴുതുമ്പോല്‍ പരിചയമുള്ള ഒരു പോലീസുകാരന്‍ അടുത്തുവന്ന് വണ്ടിക്ക് കാര്യമായ കേടുപാടുകള്‍ വല്ലതും ഉണ്ടോ എന്ന് ചോദിച്ചു. കുറഞ്ഞത് 5000 രൂപയുടെ പണിയുണ്ടെന്ന് പറഞ്ഞപ്പോള്‍ കളസാറെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് ഷാജു വ്യക്തമാക്കുന്നു.
നുണപരാതിയില്‍ അപമാനിക്കപ്പെടും എന്ന് തോന്നിയപ്പോഴാണ് പോലീസുകാര്‍ സമവായത്തിന് ശ്രമിക്കുന്നതെന്ന് മനസ്സിലായി. എതിര്‍ ഭാഗത്തിന്റെ നീക്കത്തില്‍ സംശയം തോന്നിയ എസ്ഐ അവരെ വിളിച്ചു കാര്യം അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി മുന്നിലേക്ക് ചാടിവീണ് ഇയാള്‍ വളരെ മോശമായി സംസാരിച്ചു. തന്നെ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞു.
സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് അവര്‍ പറയുന്നത്. അപ്പോഴേക്കും സ്റ്റേഷനിലുണ്ടായിരുന്നവരൊക്കെ അവരെ കൂടി. പറഞ്ഞുവരുമ്പോള്‍ കാര്യം സ്ത്രീവിഷയമാണ്. പലരും അടുത്ത് വന്ന് കാര്യം തിരക്കാന്‍ തുടങ്ങി.
അപമാനഭാരത്താല്‍ തൊലി ഉരിഞ്ഞുപോയ ഞാന്‍ എങ്ങനെയെങ്കിലും അവിടെ നിന്നു പുറത്തു കടന്നാല്‍ മതിയെന്നായി. താന്‍ പരാതി കൊടുത്താല്‍ അവരും പരാതി കൊടുക്കുമെന്നാണ് പറയുന്നത്. ഞാന്‍ പിന്‍മാറിയാല്‍ അവരും പിന്‍മാറും. ഒടുവില്‍ പാരിതിയില്ല എന്ന് പറഞ്ഞ് ഞാന്‍ പുറത്ത് ഇറങ്ങിയപ്പോള്‍ വിജയിച്ച ഭാവമായിരുന്നു ആ പെണ്‍കുട്ടിയുടെ മുഖത്ത്.
ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രവലിയ കള്ളത്തരങ്ങള്‍ പറഞ്ഞു പഠിച്ചാല്‍ ജീവിതത്തില്‍ മുന്നോട്ടുപോകുമ്പോള്‍ ഒരുപാട് ദുഃഖിക്കേണ്ടിവരും എന്ന് അവിടെവെച്ച് തന്നെ ആ പെണ്‍കുട്ടിയോട് പറയാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ആസംഭവത്തിന് ശേഷം അതുമായി ബന്ധപ്പെട്ടുള്ള യാതൊരു നീക്കത്തിനും പിന്നീട് മുതിര്‍ന്നില്ല.
Post Your Comments