ശബരിമല: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്ക്പോസ്റ്റ് സ്ഥാപിച്ചു. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് സുരക്ഷ ശക്തമാക്കുന്നത്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് നിലയ്ക്കലിലെത്തും.
സുരക്ഷയുടെ ഭാഗമായി നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍ തടയും. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് പ്രവേശനം ഇലവുങ്കല്‍ വരെ മാത്രമാണ്.അന്‍പതുവയസ് പിന്നിട്ട വനിതാ പോലീസ് സംഘത്തെ പമ്പയിലെത്തിച്ചു.
എന്നാൽ കോടതി വിധി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടിലാണ് സർക്കാർ. യുവതികള്‍ക്ക് പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധി വിശ്വാസിസമൂഹത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് നടപ്പാക്കുകയെന്ന വലിയ വെല്ലുവിളിയാണ് സര്‍ക്കാരിന് മുന്നില്‍. സര്‍വകക്ഷിയോഗത്തിന് ശേഷം താഴമണ്‍ തന്ത്രി കുടുംബാഗങ്ങളുമായും പന്തളംരാജ പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ചചെയ്യും .
Post Your Comments